🟣 കുമ്പളങ്ങാട് പടിഞ്ഞാറേക്കര ഡിവിഷനിലെ വേട്ടാംകോട് നഗർ പാലം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.🟣

വേട്ടാംകോട് നഗർ പാലം ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് പടിഞ്ഞാറേക്കര ഡിവിഷനിലെ വേട്ടാംകോട് നഗർ പാലം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും 11.5 ലക്ഷം രൂപ അനുവദിച്ചാണ് വീതിയുള്ള പുതിയ പാലം നിർമ്മിച്ചത്. വാഴാനി ഇറിഗേഷൻ പ്രൊജക്റ്റിലെ പാർളിക്കാട് ബ്രാഞ്ച് കനാലിന് കുറുകെയുള്ള വേട്ടാംകോട് നഗറിലെ വീതി കുറഞ്ഞ പഴയ കൾവർട്ട് പൊളിച്ചുമാറ്റി, 4.5 മീറ്റർ മുതൽ 6 മീറ്റർ വരെ വീതിയിലും 2.85 മീറ്റർ നീളത്തിലും 25 സെന്റിമീറ്ററർ കനത്തിലുമാണ് പുതിയ പാലം നിർമ്മിച്ചത്. പാലത്തിനോട് ചേർന്നുള്ള ഭാഗത്ത് കനാലിന്റെ ഇരുവശത്തെയും പാർശ്വഭിത്തി നിർമ്മാണവും പദ്ധതിയിൽ നിർവഹിച്ചു. കുമ്പളങ്ങാട് പടിഞ്ഞാറേക്കര നാലാം ഡിവിഷനെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു വികസനാവശ്യമാണ് യാഥാർഥ്യമായത്. വേട്ടാംകോട് നിവാസികൾ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ വർഷങ്ങളായുള്ള യാത്രാക്ലേശത്തിനാണ് ഇതോടെ പരിഹാരമായത്.

ഉദ്ഘാടന ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് വൈസ് ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗൺസിലർ കെ വി സതീഷ് സ്വാഗതം പറഞ്ഞു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി ജി സനീഷ്, കൗൺസിലർ എം എം മഹേഷ്, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ  റോഷ്നി പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ആർ രജിത്ത്, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കെ സേതുമാധവൻ, കൃഷ്ണൻകുട്ടി എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ വിനിത ചടങ്ങിന് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍