🟣 തെക്കുംകര ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കരുമത്ര സ്വദേശി കൊച്ചപ്പൻ തെങ്ങിൽ നിന്ന് വീണു മരിച്ചു.🟣

കർഷകൻ തെങ്ങിൽ നിന്നും വീണു മരിച്ചു.

​തെക്കുംകര ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കരുമത്ര സ്വദേശി കൊച്ചപ്പൻ എന്നറിയപ്പെടുന്ന പൊറുഞ്ചുകുട്ടി തോമസ് ആണ് തെങ്ങിൽ നിന്ന് വീണു മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് വീട്ടുപറമ്പിലെ തെങ്ങിൽ കയറുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉടനടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീണ്ട മുപ്പത്തഞ്ച് വർഷം കരുമത്ര പാൽ സൊസൈറ്റി പ്രസിഡന്റായും കരുമത്ര വടക്കൻചിറ പാടശേഖരസമിതി പ്രസിഡന്റായും കോൺഗ്രസ് മുൻ ബൂത്ത് കമ്മിറ്റി പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ബേബിയാണ് ഭാര്യ. ഷാജു, സാബു, ഷിബു, ജെയിംസ് എന്നിവർ മക്കളും ലിക്സി, റോസി, വിജി, വിൻസി എന്നിവർ മരുമക്കളുമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയ്ക്ക് കരുമത്ര ആരോഗ്യമാതാ ദേവാലയ സെമിത്തേരിയിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍