🟣 മുണ്ടത്തിക്കോട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രക്തസമ്മർദ്ദം, പ്രമേഹ രോഗം നിർണ്ണയ ക്യാമ്പ് നടത്തി. 🟣

വടക്കാഞ്ചേരി നഗരസഭ മുണ്ടത്തിക്കോട് 40, 41 ഡിവിഷനുകളിലെ താമസക്കാർക്ക് വേണ്ടി രക്ത സമ്മർദ്ദം, പ്രമേഹ രോഗം എന്നിവയുടെ പരിശോധന ക്യാമ്പ് മുണ്ടത്തിക്കോട് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മുണ്ടത്തിക്കോട് എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കാളികളായി. ആശാവർക്കർ മാരായ സന്ധ്യ ജിബി, ബിന്ദു പ്രേമൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍