🟣 നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി. 🟣

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി.

കർക്കിടകം 1 മുതൽ 31 (ജൂലായ്‌ 17 മുതൽ ആഗസ്റ്റ് 16 )കൂടി. എല്ലാ ദിവസവും പ്രത്യേക പൂജകളും, അന്നദാനം ചുറ്റുവിളക്ക്, കേളി, തായമ്പക എന്നിവയും നടക്കും. എല്ലാ ദിവസവും കാലത്ത് ഭക്തർക്ക് ഔഷധ കഞ്ഞി വിതരണം ചെയ്യും. പ്രസിദ്ധമായ നെല്ലുവായ് ഔഷധ സേവ ദിനമായ കർക്കിടകം ഒന്നിന് രാവിലെ ആനയൂട്ട്, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ ധന്വന്തരി ഹോമവും, വൈകീട്ട് ദീപാരാധനക്ക് ശേഷം ഗംഭീര പഞ്ചവാദ്യവും അരങ്ങേറി.  ജൂലൈ 30 മുതൽ ആഗസ്റ്റ് 8 കൂടി  ബ്രഹ്മശ്രീ. കാനപ്രം ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാമായണ നവാഹം നടക്കും. കർക്കിടക മാസത്തിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ഓഫീസർ  ശ്രീരാജ്, അസിസ്റ്റന്റ് കമ്മിഷ്ണർ  കെ. എൻ. ദീപേഷ് എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍