🟣 ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് ഭക്തിനിർഭരമായ തുടക്കം. 🟣

ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് ഭക്തിനിർഭരമായ തുടക്കം.

കർക്കിടകം ഒന്നിന് രാവിലെ നടന്ന ഗണപതി ഹോമത്തിനും, വിശേഷാൽ പൂജകൾക്കും ശേഷം മാതൃസമിതിയുടെ നേതൃത്വത്തിൽ നിത്യേന നടക്കുന്ന രാമായണ പാരായണത്തിന് തുടക്കമായി. രാവിലെ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് രാമായണ മാസം അവസാനിക്കുന്നതു വരെ ലഘുഭക്ഷണ വിതരണവും ക്ഷേത്ര ഉപദേശസമിതിയുടെ നേതൃത്വത്തിൽ നടക്കും. 

ക്ഷേത്രത്തിൽ ആഗസ്റ്റ് ഒന്നിന് ഇല്ലം നിറ, ആനയൂട്ട് എന്നിവ നടക്കും. ആഗസ്റ്റ് 7 ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ആഗസ്റ്റ് 7 മുതൽ മുതൽ 16 വരെ ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജവും നടക്കുമെന്ന് ദേവസ്വം ഓഫീസർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ എന്നിവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍