വടക്കാഞ്ചേരി മാരിയമ്മൻ കോവിലിലെ രാമായണ മാസാചരണം അധ്യാത്മികാചാര്യനും കേരള ഹൈക്കോടതി ഗവൺമെൻ്റ് പ്ലീഡറുമായ അഡ്വ. ടി. എസ്. മായാദാസ് ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ മാരിയമ്മൻ കോവിൽ സേവാ സമിതി പ്രസിഡണ്ട് എസ്. ആർ. മുത്തുകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ അധ്യാത്മിക ആചാര്യരായ കുറ്റിപ്പുഴ രവി, കുണ്ടന്നൂർ ഹരിദാസ്, വനജ ശങ്കർ, സി. വിജയലക്ഷ്മി, സേവാസമിതി ഭാരവാഹികളായ ബി. സതീഷ് പിള്ള, ജി. രാകേഷ്, ഗോപി നായിഡു തുടങ്ങിയവർ പ്രസംഗിച്ചു. ക്ഷേത്രത്തിൽ കർക്കടകമാസം മുഴുവൻ താൽപ്പര്യമുള്ള ഭക്തജനങ്ങൾക്ക് എല്ലാവർക്കും രാമായണ പാരായണത്തിന് അവസരം ഉണ്ടായിരിക്കുമെന്ന് സേവാസമിതി ഭാരവാഹികൾ അറിയിച്ചു.
0 അഭിപ്രായങ്ങള്‍