🟣 സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ കേരളത്തിലെ ആദ്യ സഹകരണ മന്ത്രി ആയിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനമായ ജൂലായ് 17 ജേർണൽ ഡേ ആയി ആചരിച്ചു. 🟣

സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ  കേരളത്തിലെ ആദ്യ സഹകരണ മന്ത്രി ആയിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ജന്മദിനമായ ജൂലായ് 17 ജേർണൽ ഡേ ആയി ആചരിച്ചു.

 തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ തലപ്പിള്ളി സഹകരണ ഭവനിൽ വെച്ച് ചെയർമാൻ എൻ. കെ. പ്രമോദ് കുമാർ ജേർണലിൻ്റെ വാർഷിക വരിസംഖ്യ സ്വീകരിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ അംഗമായ പി. പി. യേശുദാസ് അദ്ധ്യക്ഷത വഹിച്ചു.  തലപ്പിള്ളി അസിസ്റ്റൻ്റ് രജിസ്ട്രാറും സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയുമായ സ്മൃതി സത്യൻ യേഗത്തിന് സ്വാഗതം പറഞ്ഞു. അസിസ്റ്റൻ്റ് ഡയറക്ടർ സുനിത നന്ദി അറിയിച്ചു. സൂപ്രണ്ട് പ്രീതി സതീഷ് , SCU ഇൻസ്‌ട്രക്ടർ രതി വി. എസ്., തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങളായ  യു. എസ്. കൃഷ്ണൻകുട്ടി, മോഹനൻ എം. കെ, എം. കെ. സുകുമാരൻ,  കെ. ജെ. ബിജു, സി. വി. സുനിൽകുമാർ, ശശി പൂവ്വത്ത് , ജോഷി കെ. ജെ, എ. രാജു എന്നിവരും മുള്ളൂർക്കര SCB പ്രസിഡൻ്റ് സി. ഗോപി, പുതുരുത്തി ബാങ്ക് പ്രസിഡൻ്റ് കെ. ടി. ജോയ്, വടക്കാഞ്ചേരി അർബൻ ബാങ്ക് പ്രസിഡൻ്റ് ഷിബി ജോർജ് , ദേശമംഗലം SCB പ്രസിഡൻ്റ് സക്കീർ ഹുസൈൻ എന്നിവരും സംഘം  സെക്രട്ടറിമാരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍