ഡോ. ടെസ്സി റോണിയുടെ 'വരളുന്ന ഹൃദയഭൂമിക'* എന്ന കവിതാസമാഹാരത്തിന്റെ ആസ്വാദനചർച്ച പുലിറ്റ്സർ പബ്ലിക്കേഷൻസ് വടക്കാഞ്ചേരി വ്യാപാരി ഭവനിൽ സംഘടിപ്പിച്ചു.
പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ എ. ജെ. റാഫേൽ സ്വാഗതം പറഞ്ഞു . ചർച്ചയുടെ മോഡറേറ്ററായി കവി സെബാസ്റ്റ്യൻ പോൾ പ്രവർത്തിച്ചു.
കവി പി. എൻ. സുനിൽ, കവിയും വിവർത്തകനുമായ വി. ആർ. നരേന്ദ്രൻ, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും കവിയുമായ അഗസ്റ്റിൻ കുട്ടനെല്ലൂർ, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാര ജേതാവും നോവലിസ്റ്റുമായ കെ. ഗംഗാധരൻ, കവി ചന്ദ്രമോഹൻ കുമ്പളങ്ങാട്, കഥാകൃത്തും കവിയും ഡോക്യുമെന്ററി സംവിധായകനുമായ രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ പുസ്തകത്തെ ആസ്പദമാക്കി ആസ്വാദന ചർച്ചയ്ക്ക് നേതൃത്വം നൽകി.
മലയാള മനോരമ കറസ്പോണ്ടന്റ് ശശി കൊടക്കാടത്ത് ആശംസകൾ നേർന്നു. ഗ്രന്ഥകാരി ഡോ. ടെസ്സി റോണി ചർച്ചയിൽ മറുമൊഴി നൽകി.
ഏയ്ഞ്ചൽ വി. കെ. സൈബനീസ ടീച്ചർ എന്നിവർ പുസ്തകത്തിലെ തിരഞ്ഞെടുത്ത കവിതകൾ ആലപിച്ചു. കാതറിൻ ടീച്ചർ വിശിഷ്ടാതിഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഡോ. ടെസ്സി റോണിയുടെ "നാൾവഴിയിലൂടെ" എന്ന ഹൃശ്വ ചലച്ചിത്രാവിഷ്ക്കാരം പ്രത്യേക പ്രശംസ ഏതുവാങ്ങി. സാഹിത്യസ്നേഹികളുടെയും എഴുത്തുകാരുടെയും ശ്രദ്ധേയമായ പങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.
ഡോ. ടെസ്സി റോണിയുടെ 'വരളുന്ന ഹൃദയഭൂമിക എന്ന കവിതാസമാഹാരത്തിന്റെ ആസ്വാദനചർച്ച പുലിറ്റ്സർ പബ്ലിക്കേഷൻസ് വടക്കാഞ്ചേരി വ്യാപാരി ഭവനിൽ സംഘടിപ്പിച്ചു.
പ്രശസ്ത സിനിമാ സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നടനും സംവിധായകനുമായ എ. ജെ. റാഫേൽ സ്വാഗതം പറഞ്ഞു . ചർച്ചയുടെ മോഡറേറ്ററായി കവി സെബാസ്റ്റ്യൻ പോൾ പ്രവർത്തിച്ചു.
കവി പി. എൻ. സുനിൽ, കവിയും വിവർത്തകനുമായ വി. ആർ. നരേന്ദ്രൻ, സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനും കവിയുമായ അഗസ്റ്റിൻ കുട്ടനെല്ലൂർ, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാര ജേതാവും നോവലിസ്റ്റുമായ കെ. ഗംഗാധരൻ, കവി ചന്ദ്രമോഹൻ കുമ്പളങ്ങാട്, കഥാകൃത്തും കവിയും ഡോക്യുമെന്ററി സംവിധായകനുമായ രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ പുസ്തകത്തെ ആസ്പദമാക്കി ആസ്വാദന ചർച്ചയ്ക്ക് നേതൃത്വം നൽകി.
മലയാള മനോരമ കറസ്പോണ്ടന്റ് ശശി കൊടക്കാടത്ത് ആശംസകൾ നേർന്നു. ഗ്രന്ഥകാരി ഡോ. ടെസ്സി റോണി ചർച്ചയിൽ മറുമൊഴി നൽകി.
ഏയ്ഞ്ചൽ വി. കെ. സൈബനീസ ടീച്ചർ എന്നിവർ പുസ്തകത്തിലെ തിരഞ്ഞെടുത്ത കവിതകൾ ആലപിച്ചു. കാതറിൻ ടീച്ചർ വിശിഷ്ടാതിഥികളെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഡോ. ടെസ്സി റോണിയുടെ "നാൾവഴിയിലൂടെ" എന്ന ഹൃശ്വ ചലച്ചിത്രാവിഷ്ക്കാരം പ്രത്യേക പ്രശംസ ഏതുവാങ്ങി. സാഹിത്യസ്നേഹികളുടെയും എഴുത്തുകാരുടെയും ശ്രദ്ധേയമായ പങ്കാളിത്തത്തോടെയാണ് പരിപാടി സമാപിച്ചത്.
0 അഭിപ്രായങ്ങള്‍