വി. കെ. നാരായണ ഭട്ടതിരി പുരസ്കാരം സ്‌മൃതി വൈശാഖനു സമ്മാനിക്കും.
കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ സ്ഥാപക പ്രമുഖരിൽ പ്രധാനിയായ വേദ പണ്ഡിതൻ വി. കെ. നാരായണ ഭട്ടതിരിയുടെ പേരിൽ വി. കെ. നാരായണ ഭട്ടതിരി ട്രസ്റ്റും ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയും ചേർന്നു നൽകുന്ന സ്‌മൃതി പുരസ്കാരം രണ്ട് പതിറ്റാണ്ടായി വ്യതസ്ത മേഖലകളിലെ പണ്ഡിതന്മാർക്കാണ് നൽകുന്നത്. വായനയെ ജീവിത ലഹരിയാക്കി മാറ്റുന്ന, മാനവീകത ഉയർത്തിയ അമൂല്യമായ സാഹിത്യരചനകൾ മലയാളത്തിനു സമ്മാനിച്ച സാഹിത്യകാരനാണ് വൈശാഖൻ. ഓഗസ്റ്റിൽ നടക്കുന്ന ഭട്ടതിരി സ്മൃതിയിൽ പ്രശസ്തിപത്രവും 10001 രൂപയുടെ മുഖവിലയ്ക്കുള്ള പുസ്തകങ്ങളുമടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. അവാർഡ് ജേതാവ് നിർദ്ദേശിക്കുന്ന പുസ്തകളാണ് അവാർഡായി സമ്മാനിക്കുകയെന്നു ലൈബ്രറി പ്രസിഡൻ്റ് വി. മുരളി സെക്രട്ടറി ജി. സത്യൻ എന്നിവർ അറിയിച്ചു.
0 അഭിപ്രായങ്ങള്‍