ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം സോവനീർ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും, സാഹിത്യകാരൻ പി. ശങ്കരനാരായണനും ചേർന്ന് ദേശം മുഖ്യ രക്ഷാധികാരിയും കൾചറൽ ആന്റ് സോവനീർ കോ ഓർഡിനേറ്ററുമായ അണ്ടേങ്ങാട്ട് വേണുഗോപാലിന് ആദ്യപ്രതി നൽകി നിർവഹിച്ചു. സോവനീർ ചീഫ്എഡിറ്റർ നന്ദകുമാർ ഇടക്കുന്നിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ ദേശക്കമ്മിറ്റി പ്രസിഡണ്ട് സി. എ. ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. എൻ. വൈശാഖ് സ്വാഗതവും, ജനറൽ കൺവീനർ പി. കെ. രാജേഷ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ ട്രഷറർ പ്രശാന്ത് പുഴങ്കര , അസോസിയേറ്റ് സെക്രട്ടറി ജയൻ പാറയിൽ, ചീഫ് അഡ്വൈസർമാരായ പി. എ. നാരായണ സ്വാമി, പി. എൻ. ഗോകുലൻ, പി. എൻ. രാജൻ, കുമരനെല്ലൂർ ദേശ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, എങ്കക്കാട് ദേശക്കമ്മിറ്റി പ്രസിഡൻറ് പി. ആർ. സുരേഷ് കുമാർ, വടക്കാഞ്ചേരി ദേശക്കമ്മിറ്റി മുഖ്യരക്ഷാധികാരികളായ ഉണ്ണി വടക്കാഞ്ചേരി, വി. അനിരുദ്ധൻ, ഡോ. ഐശ്വര്യ സുരേഷ്, ഓഫീസ് സെക്രട്ടറി കാഞ്ഞൂർ ഉണ്ണികൃഷ്ണൻ, എസ്. ആർ. മുത്തുകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍