🟣 കൈപ്പറമ്പ് കാവ് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകൻ ബി. കെ. ഹരിനാരായണൻ നിർവഹിച്ചു.🟣

കൈപ്പറമ്പ് കാവ് ഭഗവതി ക്ഷേത്രത്തിൽ നവീകരണ കലശം 
ആരംഭിച്ചു.

കൈപ്പറമ്പ് കാവ് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശവും, ശിവക്ഷേത്രത്തിലെ ദ്രവ്യ കലശവും ആരംഭിച്ചു. 
പൂർണമായി കരിങ്കല്ലിൽ നിർമിച്ചു ചെമ്പോല വിരിച്ച ശ്രീകോവിലിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിപ്പാടും, ക്ഷേത്രം രക്ഷാധികാരി കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാടും ചേർന്ന് നിർവഹിച്ചു. കലശത്തോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകൻ ബി. കെ. ഹരിനാരായണൻ നിർവഹിച്ചു. ഗായകൻ സന്നിധാനന്ദൻ മുഖ്യാതിഥി ആയിരുന്നു. നവീകരണ കലശസമിതി കൺവീനർ പ്രകാശ് മണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആനന്ദ് പി. ആർ. സ്വാഗതവും ട്രഷറർ ശിവദാസ് പി. എസ് നന്ദിയും അർപ്പിച്ചു. മാതൃസംഘം സെക്രട്ടറി രെഞ്ജുള ആശംസ അറിയിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ സന്തോഷ്‌  എം. കെ, രക്ഷാധികാരി കുറൂർ കൃഷ്ണൻ ഭട്ടതിരിപ്പാട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 
തുടർന്ന് അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിച്ച സോപാന സംഗീതാർച്ചന നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍