തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുന്നതിനും തൊഴിലാളി സംഘടനാ സ്വാതന്ത്ര്യം തടയുന്നതിനും തൊഴിലുടമക്ക് അവകാശം നൽകുന്ന ലേബർ കോഡുകൾ പിൻവലിക്കുക, പാർലമെൻ്റിൻ്റെ പരിഗണനയിലുള്ള വൈദ്യുതി നിയമ ഭേദഗതി തള്ളി കളയുക, ബോർഡ് മാനേജ്മെൻ്റ് ഒത്തുതീർപ്പു വ്യവസ്ഥകൾ പാലിക്കുക എന്നീ ആവശ്യങ്ങൾ കെ. എസ് ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ വടക്കാഞ്ചേരി ഡിവിഷൻ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി വ്യാപാര ഭവൻ ഹാളിൽ നടന്ന യോഗം സംസ്ഥാന സെക്രട്ടറി സി. വി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കമ്മിറ്റി പ്രസിഡൻ്റ് കെ. വി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. വി. ദേവദാസ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. എൻ. സുലോചനൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി സി. ശിവദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. കെ. എൻ. രാജൻ കാരുണ്യ സ്പർശം റിപ്പോർട്ടും, ടി. വിജയൻ കണക്കും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. ജെ. പോൾ, എ. വി. ഫ്രാൻസിസ്, ചാലക്കുടി ഡിവിഷൻ സെക്രട്ടറി കെ. ആർ. ദിവാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എം. ജെ. ജെസ്സി ആദരാഞ്ജലികൾ അർപ്പിച്ചു സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗം എൻ. ടി. ബേബി സ്വാഗതവും, വൈസ് പ്രസിഡൻ്റ് കെ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു. ഡിവിഷൻ ജോയിൻ്റ് സെക്രട്ടറി കെ. എ. ഔസേഫ്, വൈസ് പ്രസിഡൻ്റ് പി. വി. രാജലക്ഷ്‌മി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എം. ഡി. സന്തോഷ് കുമാർ, എസ്. ബിനു കുമാർ എന്നിവർ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. പി. എ. രാഘവൻ, ടി. ജി. അജിതകുമാരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
0 അഭിപ്രായങ്ങള്‍