ഗുരുവായൂർ പുരാതന പാരമ്പര്യ നായർ തറവാട്ടു കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ചിങ്ങ മഹോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു.
ആഗസ്റ്റ് 17 ന് ഗുരുപവനപുരിയിൽ പ്രൗഢശോഭയോടെ നടത്തപ്പെടുന്ന ചിങ്ങ മഹോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. രുക്മിണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ പ്രസിഡന്റ് കെ. ടി. ശിവരാമൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന രൂപീകരണ യോഗം മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശൻ ഉദ്ഘാടനം ചെയ്തു. കോ-ഓർഡിനേറ്റർ അഡ്വ. രവി ചങ്കത്ത് മഹോത്സവ പരിപാടികൾ വിശദീകരിച്ചു. 201 മേള കലാകാരന്മാരുടെ നിറവോടെ മഞ്ജുളാൽത്തറ മേളം, 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാര വിതരണം, മഞ്ജുളാൽ പരിസരത്ത് നിന്ന് അമ്പതോളം വാദ്യകലാകാരന്മാരുടെ മികവോടെ പഞ്ചവാദ്യത്തിന്റെയും ദേവരൂപങ്ങളുടെയും താലപ്പൊലിയുടെയും ഭജനനാദസുധയുടെയും അകമ്പടിയോടെ ഭക്തജന ഘോഷയാത്ര, തുടർന്ന് ഗുരുവായൂരപ്പന്റെ തിരുമുമ്പിൽ 501 ഐശ്വര്യവിളക്ക് സമർപ്പണം എന്നിവയും, നേരത്തെ സമുദായ സൗഹൃദജ്യോതി തെളിയിക്കൽ, മഹോത്സവ വിളംബര കൊടിയേറ്റം, വിളക്കൊരുക്കൽ എന്നിവയുമായി ഇത്തവണയും വിപുലമായി നടത്താൻ യോഗം തീരുമാനിച്ചു.
കൂട്ടായ്മ സെക്രട്ടറി അനിൽ കല്ലാറ്റ്, വിവിധ സംഘടനാ സാരഥികളായ ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, പ്രമോദ് കൃഷ്ണ, കെ. കെ. വേലായുധൻ, കെ. അരവിന്ദാക്ഷമേനോൻ, ഡോ. സോമസുന്ദരൻ, ശ്രീകുമാർ പി. നായർ, ചന്ദ്രൻ ഇരിങ്ങപ്പുറം, ജയറാം ആലക്കൽ, വി. ബാലകൃഷ്ണൻ നായർ, നിർമല നായകത്ത്, ജയശ്രീ രവികുമാർ, സരള മുള്ളത്ത്, ടി. ദാക്ഷായിണി, ഇന്ദിരാ സോമസുന്ദരൻ എന്നിവർ പ്രസംഗിച്ചു. 501 പേരുടെ ചിങ്ങ മഹോത്സവ സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികളായി: ജി. കെ. പ്രകാശൻ – ചെയർമാൻ, അഡ്വ. രവി ചങ്കത്ത് – ജനറൽ കൺവീനർ,
കെ. ടി. ശിവരാമൻ നായർ – വർക്കിംഗ് ചെയർമാൻ, അനിൽ കല്ലാറ്റ് – കൺവീനർ, ശശികുമാർ കൊടമന – ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.
0 അഭിപ്രായങ്ങള്‍