വടക്കാഞ്ചേരിയിലെ പ്രതിഭകളെ എംഎൽഎ ആദരിക്കുന്ന മുന്നോട്ട് 2026 പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ രക്ഷാധികാരികളായും, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി. എൻ. സുരേന്ദ്രൻ ചെയർമാനായും, അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. കൃഷ്ണകുമാർ കൺവീനറായും, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. ബി. ബിനോയ് ട്രഷറർ ആയും സംഘാടക സമിതി രൂപീകരിച്ചു.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്‌മി വിശ്വംഭരൻ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മിനി അരവിന്ദൻ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അജയകുമാർ, അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഹരിദാസ്, എം. കെ. പ്രഭാകരൻ, കെ. എസ്. സുഭാഷ്, കെ. ഡി. ബാഹുലേയൻ, എം. ആർ. സോമനാരായണൻ, എം. യു. കബീർ, സി. ഡി. ജോസ്, ഉത്തമൻ, സി. ടി. ഡേവീസ്, ശ്രുതിലാലു, ശ്രീഷ്മ അഭിലാഷ്, എൻ. കെ. പ്രമോദ് കുമാർ, എം. ഡി. വികാസ് രാജ് തുടങ്ങിയവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകരണ ബാങ്ക് ഡയറക്ടർമാർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മുന്നോട്ട് പരിപാടിക്കായുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. രജിസ്ട്രേഷൻ ലിങ്ക് താഴെ കൊടുക്കുന്നു : https://linktr.ee/munnott
0 അഭിപ്രായങ്ങള്‍