🟣 ചെറുതുരുത്തി ചുങ്കം സെന്ററിൽ ട്രാഫിക്ക് സിഗ്നൽ സംവിധാനം സ്ഥാപിക്കണം: യു. ആർ. പ്രദീപ് എം.എൽ.എ ജില്ലാ കളക്ടർക്ക് കത്ത് നൽകി. 🟣

ചെറുതുരുത്തി ചുങ്കം  സെന്ററിൽ ട്രാഫിക്ക് സിഗ്നൽ സംവിധാനം  സ്ഥാപിക്കണം: യു. ആർ.  പ്രദീപ് എം.എൽ.എ  ജില്ലാ കളക്ടർക്ക് കത്ത്  നൽകി.

ചെറുതുരുത്തി ചുങ്കം  സെന്ററിൽ ട്രാഫിക്ക് സിഗ്നൽ സംവിധാനം  സ്ഥാപിക്കാൻ നടപടി  സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട്  യു. ആർ.  പ്രദീപ് എം.എൽ.എ  ജില്ലാ കളക്ടർക്ക് കത്ത്  നൽകി.
ചെറുതുരുത്തി പൊന്നാനി  പിഡബ്ല്യുഡി റോഡ് ആരംഭിക്കുന്ന കൊടുങ്ങല്ലൂർ - ഷൊർണൂർ    സംസ്ഥാനപാത 22 -ലെ ചെറുതുരുത്തി ചുങ്കം സെൻറിൽ വലിയ ഗതാഗത തിരക്ക് അനുഭവപ്പെടുന്നത് കൊണ്ട്  ഇടക്കിടെ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂൾ , വിശ്വപ്രസിദ്ധമായ ചെറുതുരുത്തി കേരള കലാമണ്ഡലം, ജ്യോതി എഞ്ചിനീയറിങ്ങ് കോളേജ്, മലബാർ എഞ്ചിനീയറിങ്ങ് കോളേജ്, പഞ്ചകർമ്മ ആയുർവേദ ആശുപത്രി, ഷൊർണൂർ റെയിൽവെ സ്റ്റേഷൻ  എന്നീ സ്ഥാപനങ്ങളെല്ലാം ഈ ജംഗ്ഷന്റെ സമീപപ്രദേശങ്ങളായിട്ടുണ്ട്. ഇവിടേക്കും,  തൃശൂരിൽ നിന്നും ഷൊർണൂർ ഭാഗത്തേക്കും,  ചെറുതുരുത്തിയിൽ നിന്നും പൊന്നാനി -കുന്നംകുളം ഭാഗത്തേക്കും   ധാരാളം ചെറുതും വലുതുമായ വാഹനങ്ങളാണ് ഈ സെന്ററിലൂടെ അങ്ങോട്ട് ഇങ്ങോട്ടും  പകലും രാത്രിയും ആയി കടന്നുപോകുന്നത്. ട്രാഫിക്ക് സിഗ്നൽ  സംവിധാനം ഇല്ലാത്തതിനാൽ  ഇവിടെ  ഇടക്കിടെ അപകടങ്ങൾ ഉണ്ടാകുന്നുണ്ട് എന്നും   അപകടങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് വളരെ അടിയന്തരമായി റോഡ്  സുരക്ഷ  വിഭാഗം പരിശോധന നടത്തി മതിയായ സിഗ്നൽ സംവിധാനം സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ  ജില്ലാ കളക്ടർക്ക്  നൽകിയ കത്തിൽ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍