🟣 ജ്ഞാന വൈരാഗ്യങ്ങൾ മുളയ്ക്കുന്നത് ഭക്തിയുടെ മണ്ണിൽ നിന്ന്: സ്വാമി നിഖിലാനന്ദ സരസ്വതി.🟣

ജ്ഞാന വൈരാഗ്യങ്ങൾ മുളയ്ക്കുന്നത് ഭക്തിയുടെ മണ്ണിൽ നിന്ന്: സ്വാമി നിഖിലാനന്ദ സരസ്വതി. 

സത്സംഗങ്ങളിലൂടെ തുടങ്ങുന്ന ഭക്തി വളരുകയും  ദൃഢപ്പെടുകയും ചെയ്യുമ്പോൾ ജ്ഞാനവും വൈരാഗ്യവും തനിയെ വന്ന് ചേരുമെന്നാണ് ഭാഗവതം നമ്മെ പഠിപ്പിക്കുന്നതെന്ന് സ്വാമി നിഖിലാനന്ദ സരസ്വതി പറഞ്ഞു.  പരമതത്ത്വസമീക്ഷാസത്രസമിതിയുടെ ആഭിമുഖ്യത്തിൽ പാറളിക്കാട് നൈമിഷാരണ്യത്തിലെ സഭാനികേതനിൽ  വ്യാസപ്രസാദം പ്രതിമാസ സത്സംഗ പരമ്പരയുടെ മുപ്പത്തിആറാം സർഗ്ഗത്തിൽ  ജ്ഞാനവിരാഗ ഭക്തി സഹിതം നൈഷ്കർമ്മ്യത്തിലേയ്ക്ക് ഒരു ഭാഗവത യാത്ര എന്ന  വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ഭാഗവത പരിവ്രജനത്തിൽ വെങ്ങിണിശ്ശേരി നാരായണാശ്രമ തപോവനത്തിലെ ബ്രഹ്മചാരിണി പ്രണതി സ്വരൂപ, ബ്രഹ്മചാരിണി നന്ദിതാ സ്വരൂപ എന്നിവർ ക്ലാസ്സ്‌ എടുത്തു. എ. കെ. ഗോവിന്ദന്റെ നേതൃത്വത്തിൽ സമൂഹ വിഷ്ണു സഹസ്രനാമജപം, ഭാഗവത പാരായണ പരീശീലനം, സംശയ നിവാരണം എന്നിവയും ഉണ്ടായിരുന്നു. വ്യാസതപോവനം അധ്യക്ഷൻ പ്രൊഫ. സാധു പദ്മനാഭൻ,  കെ. വിജയൻ മേനോൻ, രമേഷ് കേച്ചേരി, സ്വാമി ബ്രഹ്മർഷി ദേവപാലൻ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍