കുന്നംകുളം മുൻ എംഎൽഎയും സി.പി.ഐ.(എം) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. ഏറെ നാളായി പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006, 2011 എന്നീ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് അദ്ദേഹം കുന്നംകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎൽഎ ആയി പ്രവർത്തിച്ചത്. ഡി.വൈ.എഫ്.ഐയുടെ മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

0 അഭിപ്രായങ്ങള്‍