മെഡിക്കൽ കോളേജ് ഡിവിഷനിലെ പാവപ്പെട്ട 12 കുടുംബങ്ങൾക്കുള്ള ആദ്യഘട്ട പ്രതിമാസ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
വടക്കാഞ്ചേരി നഗരസഭ മെഡിക്കൽ കോളേജ് ഡിവിഷനിൽ പ്രതിമാസം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ പാവപ്പെട്ട 12 കുടുംബങ്ങൾക്കുള്ള പ്രതിമാസ ഭക്ഷ്യകിറ്റ് വിതരണ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ കെ.ആർ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ വടക്കാഞ്ചേരി നഗരസഭ മുൻ പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ നിർവഹിച്ചു. എൻ. കെ. രഘുരാജ്, അനൂപ് വി. പി, മനോജ് എം.എം, എം.പി. മാധവൻ, ദിനേഷ് കെ.കെ, സച്ചു ആർ. ആർ, ബൈജു ആൻ്റണി, വിഷ്ണു, മുരളി, ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് പെരിങ്ങണ്ടൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ പാവപ്പെട്ട 5 കുടുംബങ്ങൾക്ക് 2023 ഡിസംബർ മാസം മുതൽ എല്ലാ മാസവും കിറ്റുകൾ നൽകി വന്നിരുന്നതാണ്. തുടന്ന് നഗരസഭ ഇലക്ഷനുമായി ബന്ധപ്പെട്ട UDF ന്റെ പ്രകടന പത്രികയിൽ ഭക്ഷ്യ കിറ്റ് കൂടുതൽ പേർക്ക് നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയിലാണ് ഭക്ഷ്യ കിറ്റ് കൂടുതൽ പേരെ ഉൾപ്പെടുത്തി പുനരാരംഭിച്ചത്. വരുംമാസങ്ങളിൽ കൂടുതൽ കുടുംബങ്ങളെ പദ്ധതിയുടെ ഭാഗമാക്കി ഭക്ഷ്യകിറ്റ് നൽകുമെന്ന് കൗൺസിലർ കെ. ആർ. കൃഷ്ണൻകുട്ടി അറിയിച്ചു.
0 അഭിപ്രായങ്ങള്‍