🟣 വിശ്വാസികൾക്ക് ആനന്ദമായി കാളിയാറോഡ് ചന്ദനക്കുടം നേർച്ച.🟣

വിശ്വാസികൾക്ക് ആനന്ദമായി കാളിയാറോഡ് ചന്ദനക്കുടം നേർച്ച. 
 മതസൗഹാർദ്ദത്തിന് പേര് കേട്ട കാളിയാറോഡ് പള്ളി ജാറം ചന്ദനക്കുടം നേർച്ചാഘോഷം വിശ്വാസികൾക്ക് ആനന്ദമായി.  പള്ളിയിൽ രാവിലെ  മൗലൂദ് പാരായണത്തോടെയാണ് ആഘോഷം ആരംഭിച്ചത്.  ഖത്തം ദുആയ്ക്ക് സുലൈമാൻ ദാരിമി ഏലംകുളം നേതൃത്വം നൽകി. തുടർന്ന് നടന്ന അന്നദാനത്തിൽ ജാതി മതഭേതമന്യേയുള്ള ആയിരങ്ങൾ പങ്കാളികളായി. ഉച്ചയോടെ നേർച്ച വരവ് ആരംഭിച്ചു. കാളിയാറോഡ് കേന്ദ്ര ജമാഅത്ത് കമ്മിയുടെ കീഴിലുള്ള മഹല്ല് കമ്മറ്റികളായ പുലാക്കോട് പങ്ങാരപ്പിള്ളി, തൃക്കണായ, എളനാട് കിഴക്കുമുറി, കാളിയാറോഡ് നേർച്ചകളാണ് ആദ്യം പള്ളിയിലെത്തി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചത്. തുടർന്ന് വിവിധ സാംസ്കാരിക, യുവജന കമ്മറ്റികളുടേതായ നൂറുകണക്കിനു നേർച്ചകൾ ഗജവീരൻമാരുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ പള്ളി  അങ്കണത്തിലെത്തി കൊടിയേറ്റ് നടത്തി. നേർച്ചയ്ക്കൊപ്പം മദ്രസ വിദ്യാർത്ഥികളും,. യുവാക്കളും ചേർന്ന് ദഫ് മുട്ട്, കോൽക്കളി എന്നിവ അവതരിപ്പിച്ച് ആഘോഷത്തിന് കൊഴുപ്പേകി. നേർച്ചാഘോഷം പ്രമാണിച്ച് നാടെങ്ങും വിപുലമായ അഘോഷ പരിപാടികൾക്കൊപ്പം അന്നദാനവും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍