🟣 ആക്ട്സ് - സ്വപ്നസൗധം - ആദ്യ ഘട്ടം 5 വീടുകളുടെ താക്കോൽ കൈമാറ്റചടങ്ങ് ഫെബ്രുവരി 17 ന് വ്യാപാരഭവനിൽ വെച്ച് നടക്കും.🟣

ആക്ട്സ് രജത ജൂബിലിയോടനുബന്ധിച്ച്  കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ പങ്കാളിത്തത്തോടെ    കെ സി എഫ് - ആക്ട്സ് സ്വപ്നസൗധം പദ്ധതിയിൽ ആദ്യ ഘട്ടത്തിൽ  നിർമ്മിച്ച 5 വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങ് ഫെബ്രുവരി 17 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വടക്കാഞ്ചേരി വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ കെ. രാധാകൃഷ്ണൻ MP ഉദ്ഘാടനം ചെയ്യും.
സേവ്യർ ചിറ്റിലപ്പിള്ളി MLA താക്കോൽ കൈമാറ്റം നിർവഹിക്കും.

ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭാധ്യക്ഷ മിനി അരവിന്ദൻ, ആക്ട്സ് ജനറൽ സെക്രട്ടറി എം.കെ. വർഗ്ഗീസ്, ആക്ട്സ്  വടക്കാഞ്ചേരി ബ്രാഞ്ച് പ്രസിഡൻ് വി വി ഫ്രാൻസിസ്, കെ സി എഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, ജോയിൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ ബി. ജയരാജ് എന്നിവർ പങ്കെടുക്കും

ചടങ്ങിൽ കെ സി എഫ് - ആക്ട്സ് സ്വപ്നസൗധം പദ്ധതിയിൽ രണ്ടാം ഘട്ടത്തിൽ 5 വീടുകൾ കൂടെ നിർമ്മിക്കുന്നതിന് തുടക്കം കുറിക്കും,  സ്വന്തമായി 5 സെൻ്റിൽ താഴെ ഭൂമിയുള്ള നിർധനരായ ഭവനരഹിതർക്ക് അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെടുക : കെ എം അബ്ദുൾ സലീം, 
സെക്രട്ടറി,  
ആക്ട്സ് വടക്കാഞ്ചേരി ബ്രാഞ്ച് - ഫോൺ :
9961436683

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍