കേരള - റെറ (K- RERA) രജിസ്ട്രേഡ് റിയൽ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ റെറ ചെയർമാനുമായി ചർച്ച നടത്തി.



തിരുവനന്തപുരം : 26/06/2023 ന് K-RERA ചെയർമാൻ P.H. കുര്യൻ, IAS മായി തിരുവനന്തപുരം K-RERA ഓഫീസിൽ വെച്ച് കേരള - റെറ (K- RERA) രജിസ്ട്രേഡ് റിയൽ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷൻ  സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ ചർച്ച നടത്തി. രജിസ്ട്രേഡ് ഏജന്റുമാരുടെ സംഘടന രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയത്. ആനുകാലിക പ്രശ്നങ്ങളും, സംഘടനാ പ്രവർത്തനങ്ങളും വിഷയമായ ചർച്ചയിൽ   കേരള - റെറ യുടെ പ്രവർത്തനങ്ങളിൽ ഒന്നിച്ചു നിന്നുകൊണ്ട് മുന്നോട്ട് പോകുന്നതിന് ചെയർമാൻ പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്തു. മേഖല അടിസ്ഥാനത്തിൽ പരിശീലന - ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനമായി.





 സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എം.എം. ഫിറോസ് ഖാൻ, സെക്രട്ടറി ജോസ് ആന്റണി, ട്രഷറർ ടി.കെ.സനീഷ്, എക്സി. അംഗം സുന്ദരേശൻ വി., തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്രഹാം കെ. ജോർജ്ജ്, സെക്രട്ടറി വിനോദ്, സെബാസ്റ്റ്യൻ എ.പി. എന്നിവർ സംഘടനയെ പ്രതിനിധീകരിച്ച് ചർച്ചകളിൽ  പങ്കെടുത്തു.



വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍