വടക്കാഞ്ചേരി നഗരസഭയിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി: 42 ഡിവിഷനുകളിലെ സംവരണപ്പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി വടക്കാഞ്ചേരി നഗരസഭയിലെ 42 ഡിവിഷനുകളുടെ സംവരണപ്പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ നേതൃത്വത്തിലാണ് പട്ടികജാതി (എസ്.സി.), എസ്.സി. വനിത, വനിത എന്നീ വിഭാഗങ്ങൾക്കായുള്ള ഡിവിഷനുകൾ നിശ്ചയിച്ചത്. നിലവിലെ കണക്കനുസരിച്ച് നഗരസഭയിൽ ആകെ 42 സീറ്റുകളാണുള്ളത്. ഇതിൽ 19 ജനറൽ സീറ്റുകളും, 18 വനിതാ സംവരണ സീറ്റുകളും, 3 എസ്.സി. വനിതാ സീറ്റുകളും, 2 എസ്.സി. ജനറൽ സീറ്റുകളും ഉൾപ്പെടുന്നു. നറുക്കെടുപ്പിലൂടെ എസ്.സി. വനിതാ സീറ്റുകളായി ഡിവിഷൻ 7 അകമ്പാടം, ഡിവിഷൻ 22 പുല്ലാനിക്കാട്, ഡിവിഷൻ 26 പത്താംകല്ല് എന്നിവയെ തിരഞ്ഞെടുത്തു. എസ്.സി. ജനറൽ സീറ്റുകളായി ഡിവിഷൻ 6 ചാലക്കൽ, ഡിവിഷൻ 41 കോടശ്ശേരി എന്നിവ നിശ്ചയിച്ചു. ഡിവിഷൻ 3 പുതുരുത്തി കിഴക്ക്, ഡിവിഷൻ 8 റെയിൽവേ, ഡിവിഷൻ 11 ഓട്ടുപാറ ടൗൺ വെസ്റ്റ്, ഡിവിഷൻ 13 ചുള്ളിക്കാട്, ഡിവിഷൻ 14 കുമരനെല്ലൂർ, ഡിവിഷൻ 15 ഒന്നാംകല്ല്, ഡിവിഷൻ 16 പരുത്തിപ്പുറ, ഡിവിഷൻ 17 ബ്ലോക്ക് വാർഡ്, ഡിവിഷൻ 23 മംഗലം നോർത്ത്, ഡിവിഷൻ 28 പാർലിക്കാട് സ്കൂൾ, ഡിവിഷൻ 30 തിരുത്തിപ്പറമ്പ് സെന്റർ, ഡിവിഷൻ 31 മിണാലൂർ വടക്കേക്കര, ഡിവിഷൻ 32 മിണാലൂർ സെന്റർ, ഡിവിഷൻ 33 അത്താണി, ഡിവിഷൻ 35 മണക്കുളം, ഡിവിഷൻ 39 കോട്ടപ്പറമ്പ്, ഡിവിഷൻ 40 മുണ്ടത്തിക്കോട് തെക്ക്, ഡിവിഷൻ 42 മുണ്ടത്തിക്കോട് സെന്റർ എന്നിവയാണ് വനിതാ സംവരണമായി മാറിയ 18 ഡിവിഷനുകൾ. ബാക്കിയുള്ള 19 ഡിവിഷനുകൾ ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്നു.
0 അഭിപ്രായങ്ങള്‍