കാൻസർ രോഗികൾക്ക് ആശ്വാസമാവുന്ന വിവിധ നടപടികളുമായി മുന്നോട്ടുപോവുകയാണ് എൽഡിഎഫ് സർക്കാർ. ഈ രംഗത്തെ സർക്കാരിന്റെ പുതിയ ഇടപെടലാണ് കാൻസർ രോഗികൾക്ക് സംസ്ഥാനത്തെവിടെയും ചികിത്സാവശ്യങ്ങൾക്കായി കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ്ണ സൗജന്യ യാത്രയെന്ന പ്രഖ്യാപനം. കേരളത്തിലെ ഏത് ആശുപത്രികളിലും കീമോ, റേഡിയേഷൻ ചികിത്സാവശ്യങ്ങൾക്കായി പോകുന്നവർക്ക് സൂപ്പർഫാസ്റ്റ് മുതൽ ഓർഡിനറി വരെയുള്ള എല്ലാ ബസുകളിലും ഇനി മുതൽ യാത്ര സൗജന്യമായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ കാലപരിധി നിശ്ചയിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ യാത്രാ നിരക്ക് ഒഴിവാക്കി കൊണ്ടുള്ള പാസ് നൽകുന്നതാണ്. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്റെ കേരള വികസന മാതൃകയുടെ ദൃഷ്ടാന്തമാണ് കെഎസ്ആർടിസിയുടെ പുതിയ ഇടപെടൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍