യുദ്ധം അവസാനിപ്പിക്കണം, പലസ്തീൻ്റെ സ്വതന്ത്ര രാഷ്ട്ര പദവി അംഗീകരിക്കണം - യുവകലാസാഹിതി.

 


വടക്കാഞ്ചേരി:ഗാസ വെടിനിർത്തൽ കരാർ സ്വാഗതാർഹമാണെന്നും, അതോടൊപ്പം ഐക്യരാഷ്ടസഭ അംഗീകരിച്ച പലസ്തീൻ്റെ സ്വതന്ത്ര രാഷ്ട പദവി മാനിക്കപ്പെടണമെന്നും യുവകലാസാഹിതി സംസ്ഥാന രക്ഷാധികാരി ഇ. എം. സതീശൻ പ്രസ്താവിച്ചു. യുവകലാസാഹിതി വടക്കാഞ്ചേരി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ഓട്ടുപാറയിൽ

 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് പ്രദീപ് വല്ലച്ചിറ അദ്ധ്യക്ഷത വഹിച്ചു. പലസ്തീൻ ഉന്മൂലനത്തിനായി ഇസ്രയേൽ നടത്തുന്ന യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണം. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പൂർണ്ണമായി പിന്മാറണം. ഹമാസും ഇസ്രായേലും ബന്ദികളാക്കിയ പൗരന്മാരെ നിരുപാധികം വിട്ടയക്കണമെന്നും ഐക്യദാർഢ്യ സദസ്സ് അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വടക്കാഞ്ചേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ പലസ്തീൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു . 

സി പി ഐ മണ്ഡലം സെക്രട്ടറി എം. യു. കബീർ, യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി സി. വി. പൗലോസ്, മാധ്യമപ്രവർത്തകൻ ജോൺസൻ പോണല്ലൂർ, പി. വി. സുധീർ, വി. ജി. രാജൻ, എം. ആർ. രമേശൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എം. എ. വേലായുധൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് മുന്നോടിയായി വടക്കാഞ്ചേരി പ്രസ്സ് ക്ലബ്ബ് പരിസരത്തു നിന്നാരംഭിച്ച പലസ്തീൻ ഐക്യദാർഢ്യ പ്രകടനത്തിന് എ. എ. ചന്ദ്രൻ, പി. സതീഷ്കുമാർ, സുഭാഷ്, സുനിൽ കുന്നത്തേരി, അനീഷ തുടങ്ങിയവർ നേതൃത്വം നല്കി. ഐക്യദാർഢ്യ സദസ്സിന് കെ. പി. തോമസ് സ്വാഗതവും വി. എ. അപ്പുമോൻ നന്ദിയും പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍