വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാറിനെ അനുമോദിച്ചു.

 


കോലഴി: വയലാർ അവാർഡ് നേടിയ "തപോമയിയുടെ അച്ഛൻ " എന്ന കൃതിയുടെ കർത്താവും എഴുത്തുകാരനുമായ ഇ. സന്തോഷ് കുമാറിനെ വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ഗ്രന്ഥശാലയും യുവകലാസാഹിതി യും കോലഴിയിലെ വസതിയിൽ ചെന്ന് സ്നേഹാദരം പങ്കുവച്ചു. യുവകലാസാഹിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും CPI സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവുമായ ഇ. എം. സതീശൻ പൊന്നാട അണിയിച്ചു അനുമോദന പ്രസംഗം നിർവ്വഹിച്ചു. വടക്കാഞ്ചേരി വയലാർ രാമവർമ്മ സ്മാരക ലൈബ്രറി സെക്രട്ടറി എം. യു. കബീർ മൊമെൻ്റോ സമർപ്പിച്ചു. അഡ്വ: പി. കെ. പ്രസാദ്, പി. വി. സുധീർ, വി. ജി. രാജൻ, ഒ. എസ്. ഉമേഷ്, പി. കെ. നന്ദനൻ, യുവകലാസാഹിതി ഭാരവാഹികളായ കെ. പി. തോമസ്, പ്രദീപ് വല്ലച്ചിറ, കോലഴി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജ ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഇ. സന്തോഷ് കുമാർ സ്നേഹാഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍