പ്രൊഫ. എം. കെ. രാധാകൃഷ്ണൻ ( 73 )
മാടത്താനിൽ പനമറ്റം അന്തരിച്ചു.
സി.പി.ഐ ( എം ) എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ്എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. വടക്കാഞ്ചേരി ശ്രീ വ്യാസ എൻ. എസ്. എസ്. കോളജ് പ്രിൻസിപ്പൽ, വടക്കാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഇളങ്ങുളം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, പനമറ്റം ദേശീയ വായനശാല പ്രസിഡന്റ്എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി. കേശവപിള്ളയുടെ പുത്രനാണ്.
ഭാര്യ : ആനിക്കാട് മുണ്ടയ്ക്കാട്ട് ഗീത.
മക്കൾ : രാഹുൽ ( അധ്യാപകൻ, സി. കെ. എം. എച്ച്. എസ്.എസ് കോരൂത്തോട്, കെ. എസ്. ടി. എ. ജില്ലാ എക്സി. അംഗം, നാഷണൽ സർവ്വീസ് സ്കീം മേഖല കൺവീനർ, പ്രസിഡൻ്റ് ടീച്ചേഴ്സ് & റിട്ട. ടീച്ചേഴ്സ് സൊസൈറ്റി പൊൻകുന്നം).
അനിൽ രാധാകൃഷ്ണൻ ( സിനിമ ശബ്ദലേഖകൻ)
മരുമക്കൾ : മീനു മോഹൻ
(സെന്റ് ആന്റണീസ്പബ്ലിക് സ്കൂൾ, ആനക്കല്ല് ), രേഷ്മ .എസ്
ശവസംസ്കാരം ഒക്ടോബർ 8 ബുധൻ രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടത്തുന്നു.

0 അഭിപ്രായങ്ങള്‍