🟣 അകമലയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. 🟣

അകമലയിൽ മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
തൃശൂർ - ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
അകമല ശാസ്‌താ ക്ഷേത്രം കഴിഞ്ഞ് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് യാത്രക്കാരെ ഇറക്കാൻ സ്വകാര്യ ബസ് ബ്രേക്കിട്ട് നിർത്തിയതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് പറയുന്നു. ബസ് അപ്രതീക്ഷിതമായി റോഡിന് നടുവിൽ പൊടുന്നനെ നിർത്തിയതിനാൽ പുറകെ വന്നിരുന്ന ബൈക്ക് ബസിന് പുറകിൽ ഇടിച്ചു കയറുകയായിരുന്നു. ഇതെ സമയം ബൈക്കിൻ്റെ പുറകിൽ വന്നിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ബൈക്കിൻ്റെ പിന്നിലും ഇടിച്ചു കയറി. മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബസിലുണ്ടായിരുന്നവർ മറ്റു ബസുകളിൽ കയറിയാണ് യാത്ര തുടർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.    സ്റ്റോപ്പില്ലാത്ത ഭാഗത്ത് ബസുകൾ പെട്ടെന്ന് നിർത്തുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്ന് സമീപത്തുളളവർ പറയുന്നു. സംഭവത്തെ തുടർന്ന് അപകട മേഖലയിൽ ഗതാഗത തടസം നേരിട്ടെങ്കിലും പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍