എരുമപ്പെട്ടി ഗ്രാമീണ വായനശാലയുടെ 90 -ാം വാർഷികാഘോഷം കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ. എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധീഷ് ബി റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ഗിരീഷ് മുഖ്യാതിഥിയായിരുന്നു. പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ നടത്തി. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ സംഗീത പ്രസാദ് വിശിഷ്ട സാന്നിധ്യമായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വത്സൻ പാറന്നൂർ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജി ജോൺ, പഞ്ചായത്ത് മെമ്പർമാരായ ഷാജി വർഗീസ്, ആനി ടീച്ചർ, പി. ടി. എ പ്രസിഡന്റ് ഷീബ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. മേജർ ജോസഫ്, അഷറഫ് പി. എച്ച്, രജിത ടീച്ചർ, കേശവൻ പാറയിൽ, ഷെഫീദ്. പി. എം, ലൈബ്രറിയൻ ബിന്ദു മണികണ്ഠൻ എന്നിവരെ ആദരിച്ചു. എസ്. എസ്. എൽ. സി ക്കു എ പ്ലസ് വാങ്ങിയ കുട്ടികളെ അനുമോദിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഹേമ ട്രീസ സ്വാഗതവും, വൈസ് പ്രസിഡണ്ട് എം കെ വർഗീസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് വായനശാല കുടുംബാംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികൾ നടന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഇ എൻ സുരേഷ് ബാബു, ഭവ്യ പി. ബി, ഇ എൻ സതീഷ് ബാബു, അനില സോമൻ, മുഹമ്മദ് സലിം പി. എം,രവീന്ദ്രൻ. എ. സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍