🟣 സമസ്ത നൂറാം വാർഷികം. വടക്കാഞ്ചേരി സോൺ പ്രമേയ സമ്മേളനം നടത്തി. 🟣

സമസ്ത നൂറാം വാർഷികം. വടക്കാഞ്ചേരി സോൺ പ്രമേയ സമ്മേളനം നടത്തി.
100 പ്രകാശ വർഷങ്ങൾ എന്ന ശീർഷകത്തിൽ 2027 ജനുവരിയിൽ 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമ്മേളനത്തിന്റെ സോൺ തല പ്രചരണ ഉദ്ഘാടനമായാണ് സമ്മേളനം സംഘടിപ്പിച്ചത്.
ചെറുതുരുത്തിയിൽ ഇ കെ നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സമസ്ത  ജില്ലാ സെക്രട്ടറി മുസ്തഫാ കാമിൽ സഖാഫി
ഉദ്ഘാടനം നിർവ്വഹിച്ചു.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രമേയ പ്രഭാഷണം നടത്തി.
സോൺ എക്സിക്യൂട്ടീവ് ചെയർമാൻ അബ്ദുല്ലാ അൻവരി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ
നേതാക്കളായ വരവൂർ മുഹിയിദ്ധീൻ കുട്ടി സഖാഫി , എം എസ് മുഹമ്മദ് ഹാജി,
കെ ആർ മുഹമ്മദ് അൻവരി, കെ കെ മുഹമ്മദ് സഖാഫി,  എസ് എസ് എഫ് ജില്ലാ സെക്രട്ടറി കെ എം മുഹമ്മദ് അനസ്, കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാറൂനി, സെക്രട്ടറി മൊയ്തീൻകുട്ടി സഖാഫി, അബ്ദുൽ റഷീദ് സഖാഫി,പി എസ് എ വഹാബ് ഹാജി വരവൂർ, കെ. എ. അലി അശ്റഫി, അബ്ദുൽ കാദർ സഖാഫി, ഹുസൈൻ സഖാഫി, അബ്ദുൽ ലത്വീഫ് സഖാഫി, മരക്കാർ മുസ്ലിയാർ, സൈദലവി ഇർഷാദി, അബ്ദുൽ ഹകീം ചെറുതുരുത്തി, ശറഫുദ്ധീൻ സഖാഫി എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍