കൊല്ലത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ക്ഷോഭത്തോടെ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.

ഒരു മകന്‍ നഷ്ടപ്പെട്ട പ്രതീതിയാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ നൂറോളം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് വൈദ്യുതി കമ്പി സ്‌കൂള്‍ കോമ്പൗണ്ടില്‍ കൂടി പോകരുതെന്നത്. സ്‌കൂളിന്റെ അധിപനായി ഇരിക്കുന്നവര്‍ സര്‍ക്കാര്‍ നിര്‍ദേശം വായിച്ചെങ്കിലും നോക്കണ്ടേയെന്നും ഹെഡ്മിസ്ട്രസിനും പ്രിന്‍സിപ്പലിനും പിന്നെ എന്താണ് ജോലിയെന്നും മന്ത്രി ചോദിച്ചു. സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് പരിശോധിക്കുമെന്നും കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍