രാജ്യത്തിനുവേണ്ടി ത്യാഗം സഹിച്ച സവർക്കറെ ശത്രുവായി കാണരുതെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ.

കോഴിക്കോട് : രാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ സഹിച്ചവരെ  ശത്രുവായി കാണുന്നത് ശരിയായി പഠനങ്ങൾ നടത്താത്തത് കൊണ്ടാണെന്നും ഇത്തരം നിഷേധാത്മക സമീപനങ്ങൾ മാറ്റണമെന്നും കേരള ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എസ്.എഫ്.ഐ അവിടെ സ്ഥാപിച്ച "സവർക്കർ അല്ല ചാൻസലർ" ആണ് വേണ്ടതെന്ന ബാനർ കണ്ടപ്പോഴാണ് രാജേന്ദ്ര അർലേക്കർ ഇങ്ങനെ പ്രതികരിച്ചത്. ചില പഠനങ്ങൾ ബോധപൂർവ്വം യാഥാർത്ഥ രാജ്യസ്നേഹികളെയും വൈദേശിക ശക്തികളോട് പോരാട്ടം നടത്തിയവരെയും തമസ്കരിക്കാൻ  ശ്രമിക്കുന്നുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.