അന്തി മഹാകാളൻകാവ് വേലാഘോഷം നാളെ; ഹൈക്കോടതി വെടിക്കെട്ടിന് അനുമതി നൽകി.

ചേലക്കര: പ്രസിദ്ധമായ അന്തിമഹാകാളൻകാവ് വേല നാളെ ആഘോഷിക്കും. വേലയുടെ ഭാഗമായുള്ള ദേശകമ്മിറ്റികളുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി. എ.ഡി.എം  വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. അതിനെ തുടർന്നാണ് ദേശവേല കമ്മറ്റികൾ ഹൈക്കോടതിയിൽ നിന്ന് വെടിക്കെട്ടിന് അനുമതി തേടിയത്. നാളെയാണ് വേല ആഘോഷം. 


വൈകീട്ട് 6.30ന് ചേലക്കര ദേശവും രാത്രി 8 30ന് കുറുമല ദേശവും വെടിക്കെട്ട് നടത്തും. ഞായറാഴ്ച പുലർച്ചെ 1:30ന് പങ്ങാരപ്പിള്ളി ദേശം,  2.30 ന് ചേലക്കര ദേശം, 3.30ന് വെങ്ങാനല്ലൂർ - ചേലക്കോട് ദേശം, 4.30ന് തോന്നൂർക്കര ദേശം എന്നിങ്ങനെയാണ് വെടിക്കെട്ട് നടത്തുക. വെടിക്കെട്ടിന് ഏറെ പ്രസിദ്ധമാണ് അന്തി മഹാകാളൻ വേല ആഘോഷം. കഴിഞ്ഞ് രണ്ടുവർഷമായി വേലയ്ക്ക് വെടിക്കെട്ട് മുടങ്ങിയിരുന്നു. അതേ തുടർന്ന് പൂരപ്രേമികൾക്കും ദേശ കമ്മിറ്റികൾക്കും വലിയ മാനസിക ബുദ്ധിമുട്ടാണ് അനുഭവപ്പെട്ടിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.