ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളില്ലെന്ന് കേന്ദ്രസർക്കാർ.

കൊച്ചി: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരന്തബാധിതരുടെ ബാങ്ക് വായ്പ്പകൾ എഴുതിത്തള്ളാൻ ആവില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ വക്കീൽ ഹൈക്കോടതിയെ ബോധിപ്പിച്ചു. ദുരന്തബാധിതരുടെ കടങ്ങൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കാൻ കഴിയില്ലെന്നും തിരിച്ചടയ്ക്കാനായി ഒരു വർഷത്തെ കാലാവധി നൽകാമെന്നും പലിശ ഒഴിവാക്കാനാവില്ല എന്നും കേന്ദ്രസർക്കാരിൻറെ വക്കീൽ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിതരും നിസ്സഹായരുമായ ചൂരൽ മലയിലെയും മുണ്ടക്കയ്യിലേയും പാവങ്ങളുടെ പ്രശ്നത്തിൽ മനസ്സാക്ഷിക്കു നിരക്കാത്ത നടപടികൾ കൈകൊള്ളരുതെന്നും ഹൈക്കോടതി പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.