🟣 സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.🟣

സംയോജിത പച്ചക്കറി കൃഷി വിളവെടുപ്പ്  സംസ്ഥാനതല  ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.

തൃശൂർ കടങ്ങോട് പാറപ്പുറം  സിപിഐ (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് ബി. കെ. ഹരിനാരായണൻ നിർവ്വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ സിപിഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി സിപിഐ (എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി. എസ്. പ്രസാദ്, കടങ്ങോട് ലോക്കൽ സെക്രട്ടറി സി. എച്ച്. ലാഷ്, ഫ്രാൻസ് കൊള്ളാനൂർ കർഷക സംഘം ഏരിയ ജോ. സെക്രട്ടറി പി. ഇ. ബാബു തുടങ്ങിയവർ സംസാരിച്ചു . കടങ്ങോട് പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ യൂ. വി. ഗിരീഷ് സ്വാഗതം പറഞ്ഞു എം. ബാലാജി അധ്യക്ഷനായി. സംയോജിത കൃഷി ജില്ലാ കോ-ഓർഡിനേറ്റർ ഡോ. രാകേഷ് നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍