🟣 BREAKING NEWS 🟣നിയന്ത്രണം വിട്ട കാർ ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം, ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്.🟣

നിയന്ത്രണം വിട്ട കാർ ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം, ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് ഗുരുതര പരിക്ക്. 
 
 വടക്കാഞ്ചേരി അകമല പത്മനാഭ ഹോട്ടലിന് സമീപം വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. കാൽനട യാത്രക്കാരിയായ  അകമല ചെമ്പത്ത് വളപ്പിൽ കൃഷ്ണൻറെ ഭാര്യ 55 വയസ്സുള്ള ലീലയാണ് മരിച്ചത്. അപകടം നടന്ന ഉടൻ തന്നെ ലീലയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സമീപത്തെ കടയിൽ വെള്ളം കുടിക്കാൻ  ഇറങ്ങിയ ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെയും വാഹനം ഇടിച്ചുകയറി. റോഡിന് അരികിലൂടെ നടന്നു പോവുകയായിരുന്ന ലീലയെയും വാഹനം ഇടിക്കുകയായിരുന്നു.
ഇരുചക്ര വാഹന യാത്രക്കാരായ തോന്നൂർക്കര ചേലക്കാട്ട് വീട്ടിൽ 19 വയസ്സുള്ള ജയകൃഷ്ണൻ, അമ്മ ജലജ എന്നിവർക്കും പരിക്കേറ്റു. ഇരുവരേയും   വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഹൈവേ പോലീസും വടക്കാഞ്ചേരി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍