🟣 തിരുത്തിപറമ്പ് സെന്റ്. ജോസഫ് ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും സംയുക്ത തിരുനാളിന് കൊടിയേറ്റി. 🟣

തിരുത്തിപറമ്പ് സെന്റ്. ജോസഫ് ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ മിഖായേൽ മാലാഖയുടെയും സംയുക്ത തിരുനാളിന് കൊടിയേറ്റി.
മേരി മാത മേജർ സെമിനാരിയിലെ ഫാ. ജിബിൻ താഴേക്കാടനാണ് കോടിയേറ്റ് കർമ്മം നിർവ്വഹിച്ചത്. വികാരി ഫാ. ഫ്രാൻസിസ് തരകൻ സന്നിഹിതനായിരുന്നു. ഏപ്രിൽ 17, 18, 19, 20 തിയ്യതികളിലാണ് തിരുനാൾ. 
കൈക്കാരന്മാരായ സോണി ചേന്നംങ്കരി, പൗലോസ് ചെറുവത്തൂർ, ജോണി ചെറുവത്തൂർ ജനറൽ കൺവീനർ മനോജ്‌ ചിരിയൻകണ്ടത്ത്, പള്ളി സെക്രട്ടറി ഫ്രാങ്കോ ജോസ്, പള്ളി പി.ആർ. ഒ അഡ്വ തോമസ് കുര്യൻ എന്നിവർ തിരുനാളിന്റെ വിവിധ കമ്മറ്റികൾക്ക് നേതൃത്വം നൽകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍