കെ ജി കെ എസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെയും ജ്യോതിഷ സഭ യുടെയും ആഭിമുഖ്യത്തിൽ തൃശ്ശൂർജില്ലാതല വിഷുഫല പത്രിക സമർപ്പണം ശ്രീ വാഴാലിക്കാവ് ഭഗവതി ക്ഷേത്രം മണ്ഡപത്തിൽ വെച്ച് നടന്നു.
ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി രാജേഷ് പണിക്കർ ചേലക്കര നിർവഹിച്ചു. ജ്യോതിഷസഭ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് പണിക്കർ ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് സേതുമാധവ പണിക്കർ മുള്ളൂർക്കരയുടെ അധ്യക്ഷതയിൽ വിഷുഫല പത്രിക വാഴാലിക്കാവ് ദേവസ്വം പ്രസിഡണ്ട് രമേഷ് കുമാറിന് നൽകുകയും ചെയ്തു.
തൃശ്ശൂർ ജില്ലാ സെക്രട്ടറി വരവൂർ സേതുമാധവ പണിക്കർ, സംസ്ഥാന കൗൺസിൽ അംഗം രമേഷ് പണിക്കർ തൊഴുപാടം, ചേലക്കര യൂണിറ്റ് സെക്രട്ടറി ശ്രീരാജ് കുമാർ പണിക്കർ തൊഴുപ്പാടം എന്നിവർ സംസാരിച്ചു. വാഴാലിക്കാവ് ക്ഷേത്ര കോമരങ്ങൾ , ദേവസ്വം എക്സിക്യൂട്ടീവ് അംഗങ്ങളും, മറ്റു ക്ഷേത്ര ഭാരവാഹികളും, നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍