തൃശ്ശൂർ: യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും ഓണറേറിയം വർധിപ്പിക്കുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് ടി.എൻ പ്രതാപൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ-അങ്കണവാടി ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് മുൻപിൽ കോൺഗ്രസ് നടത്തുന്ന ധർണയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ടി.എൻ പ്രതാപൻ. ഡി.സി.സി പ്രസിഡണ്ട് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. ജോൺ ഡാനിയേൽ, ഐ.പി പോൾ, ഷിജു വെളിയത്ത്, രാജൻ പല്ലൻ, കെ. ഗിരീഷ് കുമാർ, ബൈജു വർഗീസ്, കെ.എച്ച് ഉസ്മാൻ, സിന്ധു ചാക്കോള, ആൻസി ജേക്കബ്, എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍