കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലേക്ക് സ്ഥലം മാറി പോകുന്ന ദേവസ്വം ഓഫീസർ ജി. ശ്രീരാജിന് ദേവസ്വം ജീവനക്കാരും മുൻ ഉപദേശകസമിതി അംഗങ്ങളും, പൂരകമ്മിറ്റി ഭാരവാഹികളും ചേർന്ന് യാത്രയയപ്പ് നൽകി. ക്ഷേത്രത്തിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. മുൻ ഉപദേശകസമിതി ഭാരവാഹികളും, പൂരകമ്മിറ്റി ഭാരവാഹികളും, ദേവസ്വം ജീവനക്കാരും ശ്രീരാജിനെ പൊന്നാട ചാർത്തി മെമൻ്റോ നൽകി ആദരിച്ചു. ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഓഫീസറായി ചാർജെടുത്ത പി. വി. ഹരികൃഷ്ണനെയും പൊന്നാട ചാർത്തി സ്വീകരിച്ചു. മുൻ ഉപദേശസമിതി അംഗങ്ങളും, വിവിധ പൂരകമ്മിറ്റി ഭാരവാഹികളുമായ വി. സുരേഷ് കുമാർ, പി. ആർ. സുരേഷ് കുമാർ, ബാബു പൂക്കുന്നത്ത്, പി. ജി. രവീന്ദ്രൻ, ശശികുമാർ കൊടക്കാടത്ത്, കെ. സതീഷ് കുമാർ, ദേവസ്വം ജീവനക്കാരായ ഇ.രാജേഷ്, കൃഷ്ണകുമാർ, രാജീവ്, ഉഷ, ബി വിൻ, ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണ അയ്യർ, കീഴ്ശാന്തി ഹരിഹര അയ്യർ, മാതൃസമിതി പ്രസിഡണ്ട് ബിന്ദു ഗണേശൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഓഫീസർമാരായ ജി. ശ്രീരാജും പി.വി. ഹരികൃഷ്ണനും മറുപടി പ്രസംഗം നടത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍