കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീജിത്ത് മൂത്തേടത്തിന് സ്വീകരണം.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീജിത്ത് മൂത്തേടത്തിന് സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറം സ്വീകരണവും അനുമോദനവും നൽകി. ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകരുടെ അക്കാദമിക് കൂട്ടായ്‌മയാണ് സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറം.
ചേർപ്പ് സി. എൻ. എൻ. ഗേൾസ് ഹൈസ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ശ്രീജിത്ത് മൂത്തേടത്തിന്റെ 'പെൻഗ്വിനുകളുടെ വൻകരയിൽ' എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ ബാലസാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എസ്. എസ്. കെ. ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ
ഡോ. എൻ. ജെ. ബിനോയ് അനുമോദന യോഗം ഉദ്‌ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് കെ. പി. സജയൻ അധ്യക്ഷനായിരുന്നു.
പ്രധാന അധ്യാപികരായ
ബിന്ദു കെ. പി, മനോജ് സി,
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജില്ലാ സെക്രട്ടറി കെ. എൻ. കെ. പ്രേംനാഥ്, സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറം ജില്ലാ സെക്രട്ടറി പ്രവീൺ എം. കുമാർ, വൈസ് പ്രസിഡന്റ് സ്വപ്ന സി. വി, ജോ. സെക്രട്ടറി ഷീബ ടി. ജി, ട്രഷറർ പ്രിയ ബി. നാരായണൻ പി. എസ്. എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍