സ്വച്ഛ് സർവ്വേക്ഷൻ 2024 - ദേശീയ റാങ്കിൽ തിളങ്ങി തൃശൂർ ജില്ലയിലെ നഗരങ്ങൾ.
ദേശീയ മാലിന്യ സംസ്ക്കരണ- ശുചിത്വ സർവ്വേയായ സ്വച്ഛ് സർവ്വേക്ഷൻ 2024ലെ ഫലം വന്നപ്പോൾ ജില്ലയിലെ നഗരസഭകളുടെ ദേശീയ റാങ്കിൽ മികച്ച മുന്നേറ്റം. തൃശൂർ 58 (കഴിഞ്ഞ വർഷം 333) ഗുരുവായൂർ 82 ( കഴിഞ്ഞ വർഷം 2047) വടക്കാഞ്ചേരി 131 (കഴിഞ്ഞ വർഷം2362) കൊടുങ്ങല്ലൂർ 134 (കഴിഞ്ഞ വർഷം 2552) കുന്നംകുളം 193 (കഴിഞ്ഞ വർഷം 2016) ചാലക്കുടി 245 (കഴിഞ്ഞ വർഷം 1605) ചാവക്കാട് 426 (കഴിഞ്ഞ വർഷം 2103) ഇരിങ്ങാലക്കുട 512 (കഴിഞ്ഞ വർഷം 2613) എന്നിങ്ങനെയാണ് ദേശീയ റാങ്ക്. വെളിയിട മല- മൂത്രവിസർജ മുക്ത നഗരം പദവിയിൽ ഗുരുവായൂർ നഗരസഭ ഒ ഡി എഫ് പ്ലസ് പ്ലസ് പദവിയും കുന്നംകുളം, ചാവക്കാട്, തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി നഗരസഭകൾ ഒ ഡി എഫ് പ്ലസ് പദവിയും നേടി. ഇരിങ്ങാലക്കുട നഗരസഭ ഒ ഡി എഫ് പദവിയും നേടി. ഗാർബേജ് ഫ്രീ സിറ്റി പദവിയിൽ ജില്ലയിലെ 8 നഗരസഭകളിൽ 5 എണ്ണവും 1സ്റ്റാർ പദവി നേടി. കുന്നംകുളം, ഗുരുവായൂർ, തൃശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി നഗരസഭകളാണ് ഈ പദവി നേടിയത്. സംസ്ഥാനത്ത് ആകെ 24 നഗരസഭകൾക്ക് ഗാർബേജ് ഫ്രീസിറ്റി സ്റ്റാർ റേറ്റിംഗ് ലഭിച്ചപ്പോൾ അതിൽ 5 എണ്ണവും തൃശ്ശൂർ ജില്ലയിൽ നിന്നുമാണ്. ഏറ്റവും കൂടുതൽ നഗരസഭകൾ സ്റ്റാർ റേറ്റിംഗ് കൈവരിക്കുന്ന ജില്ലയും തൃശൂർ ആയി. കൂടാതെ സംസ്ഥാനത്തു നിന്നും ആദ്യ 100 റാങ്ക് ലഭിച്ച 8 നഗരസഭകളിൽ രണ്ടെണ്ണം (തൃശൂർ, ഗുരുവായൂർ) തൃശ്ശൂർ ജില്ലയിൽ നിന്നുമാണ്.
0 അഭിപ്രായങ്ങള്‍