6 ലക്ഷം ചിലവ് വരുന്ന ഐ സി ഡി (implantable cardioverter defibrillator -ഹൃദ്രോഗ ചികിത്സ) ഇൻപ്ലാന്റെഷൻ സൗജന്യമായി ചെയ്ത് തൃശ്ശൂർ ജനറൽ ആശുപത്രി കാത്ത് ലാബ്.
വെന്ററിക്കൂലാർ ടെക്കി കാർഡിയ ബാധിച്ച് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതര അവസ്ഥയിലായ 65 വയസ്സുകാരന് പുതു ജീവൻ നൽകി തൃശ്ശൂർ ജനറൽ ആശുപത്രി കാത്ത് ലാബ്. രോഗിക്ക് മുൻപ് ഹൃദയാഘാതം വന്നിട്ടുണ്ട്. വീണ്ടും ഹൃദയാഘാതം ഉണ്ടാകാൻ സാധ്യത ഉള്ള രോഗിക്ക് ഐ സി ഡി ഘടിപ്പിക്കുകയായിരുന്നു . ആദ്യമായാണ് ഇത്തരത്തിലുള്ള ചികിത്സ ജനറൽ ആശുപത്രിയിൽ ചെയ്യുന്നത്. രോഗിയും കുടുംബവും ആദ്യം സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും 6 ലക്ഷം രൂപ ചികിത്സാ ചിലവ് താങ്ങാൻ കഴിയാത്തതിനാൽ ജനറൽ ആശുപത്രിയിൽ എത്തുകയായിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ചികിത്സ ലഭ്യമാക്കിയത്.ഐ സി ഡി ഘടിപ്പിച്ചാൽ ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ഹൃദയാഘാതം തടയാനും സാധിക്കുമെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ കാർഡിയോളജിസ്റ്റ് ഡോ. എ. കൃഷ്ണകുമാർ,.ഡോ വിവേക് തോമസ്, കാത്ത് ലാബ് ടെക്നീഷൻ പി. ദിവ്യ, നഴ്സിംഗ് ഓഫീസർമാരായ ജിന്റോ ജോസ്, ഷഹീദാ, ബ്രിസ്റ്റോ എന്നിവരാണ് ഒപ്പം ചേർന്നത്.
2022 ൽ ആരംഭിച്ച കാത്ത് ലാബ് 35000 പേർക്ക് ഇതുവരെ ചികിത്സ ലഭ്യമാക്കി കൊണ്ട് ചികിത്സാ ചിലവ് താങ്ങാൻ കഴിയാതെ പ്രതീക്ഷയറ്റ ഹൃദ്രോഗികൾക്കും, കുടുംബത്തിനും താങ്ങും തണലുമാകുകയാണ്. ഡോ. എ. കൃഷ്ണകുമാറിനും ടീമിനും, ജനറൽ ആശുപത്രി അധികൃതർക്കും
തൃശ്ശൂർ ആരോഗ്യ വകുപ്പിന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.
0 അഭിപ്രായങ്ങള്‍