2000 രൂപക്ക് വീട്ടിൽ വെച്ചുതന്നെ വിവാഹം നടത്താം - ഏവർക്കും മാതൃകയായി ശ്രീധന്യ IAS
ഐഎഎസ് ഓഫീസറായ ശ്രീധന്യ ലളിതമായി സ്വന്തം വീട്ടിൽ വെച്ചു തന്നെ വിവാഹം നടത്തി. എളുപ്പമായും ചെലവുകുറഞ്ഞ രീതിയിലും ഈ വിവാഹം നടത്തി, അതിലൂടെ നല്ലൊരു സന്ദേശം സമൂഹത്തിന് നല്‍കിയിരിക്കുകയാണ്. രജിസ്റ്റര്‍ ഓഫീസിൽ പോകാതെ തന്നെ, സ്വന്തം വീട്ടിൽ വെച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതിനായി ഫീസായി 1000 രൂപ മാത്രം നല്‍കിയാൽ മതി. കൂടുതലായി 1000 രൂപ കൊടുത്താൽ രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിൽ എത്തി വിവാഹം നടത്തി കൊടുക്കും. ഈ വിവരം കൂടുതൽ പേർക്ക് അറിയില്ലെന്ന് ശ്രീധന്യ പറഞ്ഞു. തിരുവനന്തപുരത്തെ സ്വന്തം വീട്ടിൽ വെച്ചാണ് ശ്രീധന്യയുടെ വിവാഹം നടന്നത്. വരൻ ഓച്ചിറ സ്വദേശിയും ഗായകനുമായ ചന്ദ്ര.
സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഇത്തരം ലളിതമായ വിവാഹം ചെയ്യാമെന്ന് അറിയുന്നവർ കുറവാണ്. അതിനാലാണ് സാധാരണക്കാരിലേക്കും ഇതിന്റെ വിവരങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീധന്യ പറഞ്ഞു. ആദിവാസി വിഭാഗത്തിൽ നിന്നാണ് ശ്രീധന്യ ഐഎഎസ് ആയത്. 2019ലാണ് ഐഎഎസ് പാസായത്. കഴിഞ്ഞ ഡിസംബറിൽ രജിസ്ട്രേഷൻ ഐ ജി ആയി ചുമതലയേറ്റു. ആഡംബര വിവാഹം വേണ്ട, ലളിതമായ വിവാഹം തന്നെ മാതൃകയാക്കണമെന്ന സന്ദേശമാണ് അവർ ഇതിലൂടെ സമൂഹത്തിന് നല്‍കുന്നത്.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍