പ്രതികളെ വെറുതെ വിട്ടു.


വടക്കാഞ്ചേരി : ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് 2014 ൽ ചേലക്കര പോലിസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ 11 വർഷത്തെ വിചാരണക്കു ശേഷം മതിയായ തെളിവുകളുടെ അഭാവത്തിൽ  കുറ്റക്കാരല്ലെന്ന് കണ്ട് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി വെറുതെ വിട്ടു. 2014 ആഗസ്ത് 19 ന് ചേലക്കര തൊട്ടാവാടി കുളമ്പ് കോളനിയിൽ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കാൻ  തോടിനു മുകളിൽ ഇട്ടിരുന്ന തേക്കിൻ കഴകൾ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വീട്ടിലേക്കു വന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും, കൃത്യനിർവഹണത്തിൽ തടസ്സം വരുത്തുകയും ചെയ്തു എന്ന് ആരോപിച്ച് ചേലക്കര പോലീസ് റ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ചേലക്കര പുലാക്കോട് തൊട്ടാവാടി കുളമ്പ് മലമ്പാട്ടം വീട്ടിൽ  ശ്രീജ, ശ്രീജയുടെ സഹോദരിമാരായ രജനി, സരിത എന്നിവരെയാണ് വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് നസീബ് .എ. അബ്ദുൾ റസാഖ് വെറുതെ വിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ ടി.എസ്. മായാദാസ്, അഡ്വ സൗമ്യ മായാദാസ്  എന്നിവർ ഹാജരായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍