സതീഷ് എക്‌സ്ട്രീം സൈക്കോ., അതുല്യയെ പൂട്ടിയിട്ടിട്ടാണ് സതീഷ് ജോലിക്ക് പോകുക

സതീഷ് എക്‌സ്ട്രീം സൈക്കോ, അതുല്യയെ പൂട്ടിയിട്ടിട്ടാണ് സതീഷ് ജോലിക്ക് പോകുക, ഫോൺ കൊടുക്കില്ല : അതുല്യയുടെ സുഹൃത്തുക്കൾ. സതീഷ് എക്‌സ്ട്രീം സൈക്കോയാണെന്ന് ഷാര്ജയില് തൂ.ങ്ങി മരി.ച്ച നിലയില് കണ്ടെത്തിയ അതുല്യയുടെ സുഹൃത്തുക്കള്. ജോലിക്ക് പോകുമ്പോള് സതീഷ് അതുല്യയെ പൂട്ടിയിട്ടിട്ടാണ് പോകുക. ആരോടും ഫോണില് സംസാരിക്കാന് അനുവാദമില്ല. അതുല്യയെ മദ്യപിച്ച ശേഷം വല്ലാതെ ഉപദ്രവിക്കുമായിരുന്നുവെന്നും സുഹൃത്തുക്കള് കൂട്ടിച്ചേര്ത്തു. ഭര്ത്താവ് അടുത്തില്ലെങ്കില് മാത്രമേ അതുല്യയ്ക്ക് ഫോണെടുത്ത് തങ്ങളെ വിളിക്കാനാകൂ.


തനിക്ക് ജീ.വനൊടുക്കാന്
കഴിയില്ലെന്നും മകളെ ഓര്ത്ത് സഹിച്ച് ജീവിക്കുമെന്നും അതുല്യ പറയുമായിരുന്നു. അതുല്യ ആ.ത്മഹത്യ ചെയ്യില്ലെന്നും രക്ഷപ്പെട്ട് ഈ മാസം തന്നെ നാട്ടിലേക്ക് വരുമെന്ന് പറഞ്ഞതായും സുഹൃത്തുക്കള് പറയുന്നു.ഒരു സ്ത്രീയും സഹിക്കാത്ത കാര്യങ്ങളാണ് അതുല്യയ്ക്ക് സഹിക്കേണ്ടി വന്നത്. സതീഷ് പാത്രം കൊണ്ട് തലയ്ക്കടിക്കാറുണ്ടെന്നും വയറില് ചവിട്ടാറുണ്ടെന്നും അതുല്യ പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍