അയ്യങ്കാളിക്ക് ചരിത്ര സ്മാരകം നിർമ്മിക്കും.

തൃശ്ശൂർ: തിരുവനന്തപുരം പുലയനാർ കോട്ടയിൽ ശ്രീ അയ്യങ്കാളിക്ക് ചരിത്ര സ്മാരക നിർമ്മിക്കും എന്ന് അയ്യങ്കാളി സാംസ്കാരിക ഫൗണ്ടേഷൻ അറിയിച്ചു. നാലു നൂറ്റാണ്ട് മുമ്പ് പുലയ മഹാരാജാവിന്റെ അധീനതയിലായിരുന്ന പുലയനാർ കോട്ട നിലനിർത്തുന്നതിനോ സ്മാരകം പണിയുന്നതിനോ പുരാവസ്തു വകുപ്പിന് കഴിഞ്ഞില്ലെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. സ്മാരകത്തിന്റെ ആവശ്യകത സർക്കാരിനെ ബോധ്യപ്പെടുത്തും. സർക്കാർ തയ്യാറായില്ലെങ്കിൽ ഫൗണ്ടേഷൻ സ്വന്തം നിലയിൽ സ്ഥലം വാങ്ങി സ്മാരകം നിർമ്മിക്കുമെന്ന് ഭാരവാഹികളായ പ്രസിഡണ്ട് കെ.വി ശിവൻ, ജനറൽ സെക്രട്ടറി ഇ ജെ തങ്കപ്പൻ, ട്രഷറർ എം. കെ വേണുഗോപാൽ, വൈസ് പ്രസിഡണ്ട് സി. മോനിച്ചൻ എന്നിവർ  അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍