🟣 വേലൂർ ഗ്രാമകം നാടകോത്സവത്തിൻ്റെ ഭാഗമായി ചിൽഡ്രൻസ് തിയ്യേറ്റർ വർക്ക്ഷോപ്പ് ആരംഭിച്ചു.🟣

വേലൂർ ഗ്രാമകം നാടകോത്സവത്തിൻ്റെ ഭാഗമായി ചിൽഡ്രൻസ് തിയ്യേറ്റർ വർക്ക്ഷോപ്പ് ആരംഭിച്ചു.
നാടകോത്സവത്തിൻ്റെ ഭാഗമായി തുടർച്ചയായി ഒമ്പതാം വർഷമാണ് വർക്ക്ഷോപ്പ് നടക്കുന്നത്. വേലൂർ ഗവ.രാജ സാർ രാമവർമ്മ ഹയർ സെക്കൻ്ററി സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. പ്രമുഖ ഗാന്ധിയൻ ഗിരീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  നൃത്ത, സംഗീതാദ്ധ്യാപിക തിലോത്തമ്മ അദ്ധ്യക്ഷയായി. സ്ക്കൂൾ പ്രിൻസിപ്പാൾ എസ്. കവിത, പ്രധാനാദ്ധ്യാപിക രത്നകുമാർ തുടങ്ങിയവർ സംസാരിച്ചു.
ചിൽഡ്രൻസ് തിയ്യേറ്റർ വർക്ക്ഷോപ്പ്  എക്സി. അംഗങ്ങളായ ലിൻസി സേവ്യാർ സ്വാഗതവും, പി. എസ്.  ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. ക്യാമ്പ് 18 മുതൽ 22 വരെ അഞ്ച് ദിവസങ്ങളിലായാണ് നടക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍