🟣 ഒമ്പതാമത് വേലൂർ ഗ്രാമകം നാടകോത്സവത്തിന് മിഴി തെളിഞ്ഞു. 🟣

ഒമ്പതാമത് വേലൂർ ഗ്രാമകം നാടകോത്സവത്തിന് മിഴി തെളിഞ്ഞു. 

അഞ്ചു ദിനങ്ങൾ നീണ്ടു നിൽക്കുന്ന നാടകോത്സവം വേലൂർ ഗവ. രാജാ സർ രാമവർമ്മ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് നടക്കുന്നത്.
പ്രശസ്ത കവി മധുസൂദനൻ നായർ നാടകോത്സവം ഉദ്ഘാടനം ചെയ്തു. നാടകോത്സവ സംഘാടക സമിതി ചെയർപേഴ്സൺ പി. കൃഷ്ണദാസ് അദ്ധ്യക്ഷനായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ് മുഖ്യാതിഥിയായി.  സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പാവതി പൊയ്പാടത്ത്  വിശിഷ്ടാതിഥിയായി.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. ജി. രഘുനാഥ്, വേലൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജമീല രാജീവ്, ഗ്രാമ പഞ്ചായത്ത് അംഗം ഷീന സാബു, രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകരായ അബിൽ ബേബി, ഫ്രെഡി ജോൺ  തുടങ്ങിയവർ സംസാരിച്ചു. ഇ.എം വിനീത് സ്വാഗതവും നാടകോത്സവം പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. കെ. രാജൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍