🟣 കേരള ലളിതകലാ അക്കാദമിയും ഗ്രാമകം നാടകോത്സവം സംഘാടക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് ആരംഭിച്ചു.🟣

കേരള ലളിതകലാ അക്കാദമിയും ഗ്രാമകം നാടകോത്സവം സംഘാടക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് ആരംഭിച്ചു.
വേലൂർ ഗ്രാമകം നാടകോത്സവ വേദിയായ വേലൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് ചിത്രകലാ ക്യാമ്പ് നടക്കുന്നത്. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ഇൻ ചാർജ് രാജി ആർ. പിള്ള ഉദ്ഘാടനം ചെയ്തു. 
പ്രോഗ്രാം കമ്മറ്റി വൈസ് ചെയർപേഴ്പൺ ശശി അത്താണിക്കൽ അദ്ധ്യക്ഷനായി. പ്രോഗം കമ്മറ്റി ജോ.കൺവീനർ ജ്യോതി രാജ് മായമ്പിള്ളി സ്വാഗതവും, പ്രചരണ കമ്മിറ്റി ചെയർപേഴ്സൺ കെ. കെ. മോഹനൻ നന്ദിയും പറഞ്ഞു. 
നാടകോത്സവ സംഘാടക സമിതി ചെയർപേഴ്സൺ പി. കൃഷ്ണദാസ്, ജനറൽ കൺവീനർ എ. എൻ. സോമനാഥൻ, വിവിധ കമ്മിറ്റി ഭാരവാഹികളായ വി. വി. സുധീഷ്, കെ. കെ. രാജൻ, ജഗനിവാസ് വേലൂർ, എ. പി. പ്രവീൺ കുമാർ, പ്രബലൻ വേലൂർ, ഇ. എം. വിനീത്, പ്രകാശൻ വേലൂർ, സി. ഡി. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമകം നാടകോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന ചിത്രകലാ ക്യാമ്പിൽ പതിനൊന്ന് ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. ക്യാമ്പ് 22 ന് സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍