🟣 നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. 🟣

നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം.

 കഴിഞ്ഞ ദിവസം രാത്രിയിൽ വാഴാനി റോഡിൽ പവർ ഹൗസിന് സമീപത്താണ് അപകടം നടന്നത്. വാഴാനി  _ കാക്കിനിക്കാട് സ്വദേശി നെല്ലി ചോട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ അഖിൽ ( 32 ) ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് വിദേശത്തായിരുന്ന അഖിൽ നാട്ടിലെത്തിയത്. അമിത വേഗതയിലായിരുന്ന കാർ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം വൈദ്യൂതി പോസ്റ്റുകളും തകർത്തു.  ആക്ട്സ് പ്രവർത്തകർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ : പ്രസന്ന ( ശ്രുതി ) രണ്ട് മക്കളുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍